എംജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം ജനുവരി ഒൻപതിനും പത്തിനും; സമ്മേളനം നടക്കുക എം.ജി സർവകലാശാല ക്യാമ്പസിൽ

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല എപ്ലോയീസ് അസോസിയേ ഷന്റെ 38-ാം വാർഷിക സമ്മേളനം ജനുവരി 9,10 തീയതികളിൽ സർവ്വകലാശാല കാമ്പസിൽ നടക്കും. പൊതുവിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങളെ തുടർന്ന് ഉന്നതവിദ്യാഭ്യാസരംഗവും ലോകോത്തരമാക്കാനുള്ള പരിശ്രമങ്ങളിലാണ് എൽ.ഡി.എഫ് സർക്കാർ.കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി തീർക്കുവാനുള്ള ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വലിയ ഇടപെടലുകളാണ് ഇക്കാലത്തുണ്ടായിട്ടുള്ളതെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisements

കേരളത്തിലെ എല്ലാ സർവ്വകലാശാലകളും മികവിന്റെ പാതയിലാണ്. കേരള സർവ്വകലാശാല നാക് അക്രഡിറ്റേഷ നിൽ എ പ്ലസ് പ്ലസ് നേടി. കൊച്ചി, കാലടി, കോഴിക്കോട് സർവ്വകലാശാലകൾ എ പ്ലസ് ഗ്രേഡ് നേടി.
എം.ജി.സർവ്വകലാശാലയിൽ വലിയ നേട്ടങ്ങളാണ് കഴിഞ്ഞ 6 വർഷക്കാലം കൊണ്ട് കൈവരിച്ചിട്ടുള്ളത്. എൻഐആർവി റാങ്കിംഗിൽ 31-ാം സ്ഥാനവും, സർവ്വകലാശാലകളുടെ അന്തർദേശീയ റാങ്കിംഗ് ആയ ടൈം എഡ്യൂക്കേഷൻ റാങ്കിംഗ് (2022) ൽ ഇന്ത്യയിൽ തന്നെ 15-ാം സ്ഥാനവും നേടി. നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് നേടാനുള്ള പരിശ്രമത്തിലുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ വർദ്ധിതവീര്യത്തോടെ കോർപറേറ്റ് പ്രീണന നയങ്ങൾ നടപ്പാക്കുകയാണ്. വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരിച്ചും കാവിവൽക്കരിച്ചും ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തിയും അധികാരങ്ങളെല്ലാം കേന്ദ്രസർക്കാർ കൈയ്യടക്കുകയാണ്. ദാരിദ്ര്യവും, അസമത്വവും, തൊഴിലില്ലായ്മയും ഏറ്റവും രൂക്ഷമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പ്രതിഷേധങ്ങളെയും, പ്രേക്ഷോഭങ്ങളെയും അസഹിഷ്ണുതയോടെ അടിച്ചമർത്തുന്നതിനോടൊപ്പം വർഗ്ഗീയത വളർത്തി ജനങ്ങളെ വിഭജിക്കാനുള്ള തന്ത്രങ്ങളാണ് ബി.ജെ.പി. സർക്കാർ കൈക്കൊള്ളുന്നത്.

ഈ സന്ദർഭത്തിൽ ചേരുന്ന എം.ജി. യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ 38-ാം വാർഷിക സമ്മേളനം ഈ വിഷയങ്ങളെല്ലാം ഗൗരവമായ ചർച്ചയ്ക്ക് പരിശോധനയ്ക്കും വിധേയമാക്കുംമെന്ന്
ജനറൽ സെക്രട്ടറി വി. പി മജീദ് അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ പി ശ്രീനി,
ജനറൽ സെക്രട്ടറി വി പി മജീദ്, വൈസ് പ്രസിഡന്റ് മാരായ രാജേഷ് കുമാർ കെ.റ്റി, സ്വപ്ന എ, അനൂപ് എസ്. എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

Hot Topics

Related Articles