തിരുവല്ല കുന്നുന്താനത്ത് പട്ടാപകല്‍ യുവാവിനെ കുത്തികൊന്നു: കൊല്ലപ്പെട്ടത് കവിയൂർ സ്വദേശി

തിരുവല്ല : കുന്നുന്താനത്ത് പട്ടാപകല്‍ യുവാവിനെ കുത്തികൊന്നു. കവിയൂര്‍ ഐക്കുഴി ചേറ്റേടത്ത് ചക്കുങ്കല്‍ വീട്ടില്‍ സി വി സജീന്ദ്രന്‍ (സാജു, 48) ആണ് മരിച്ചത്. സംഭവത്തിൽ  മാന്താനം അടവിച്ചിറ മലങ്കാവില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ മാത്യു (63), പുളിന്താനം വെളളാം പൊയ്കയില്‍ അനീഷ് എന്നിവരെ കീഴ്വായ്പൂർ പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകിട്ട് നാലരയോടെ കുന്നുന്താനം ടൗണിലാണ് സംഭവം. തടി കച്ചവടക്കാരനായ സെബാസ്റ്റ്യനും, തൊഴിലാളിയായ സജീന്ദ്രനും തമ്മില്‍ ദീര്‍ഘകാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ ടൗണില്‍ വെച്ച്‌ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി തുടര്‍ന്ന് സെബാസ്റ്റ്യന്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന കത്തിയുമായി വന്ന് സജീന്ദ്രനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മേൽ നടപടികൾ ശേഷം മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles