പെൺകുട്ടിയെ കടന്നു പിടിച്ചു; മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചു; സിപിഎം നേതാവിനെതിരെ നടപടിയുമായി പാർട്ടി

ആലപ്പുഴ: പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും മൊബൈൽ ഫോണിൽ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുകയും ചെയ്ത നേതാവിനെതിരെ നടപടിയുമായി സി പി എം. ആരോപണവിധേയനെ നിലവിലെ സ്ഥാനത്തുനിന്ന് നീക്കി. ഏരിയ കമ്മിറ്റിയംഗം സനൽകുമാറിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

Advertisements

നേതാവിനെതിരെയുള്ള നടപടിയെക്കുറിച്ച് വിശദീകരിക്കാൻ നാളെ കുതിരപ്പന്തി ലോക്കൽ കമ്മിറ്റി യോഗം ചേരും. അന്വേഷണ റിപ്പോർട്ട് പുറത്തുവരാത്തതിനാലാണ് കൂടുതൽ നടപടികളിലേക്ക് കടക്കാത്തതെന്നാണ് സൂചന. ഗൃഹസന്ദർശനമടക്കുള്ള പരിപാടികളിൽ നിന്ന് ഇയാളെ വിലക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് നാട്ടുകാർ നേതാവിന്റെ ഫോൺ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നാണ് സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടത്. പരാതി പാർട്ടി സംസ്ഥാന കമ്മിറ്റിക്കുമുമ്ബാകെ എത്തിയതിനെത്തുടർന്ന് ഇയാൾക്കെതിരെ പാർട്ടി അന്വേഷണം നടത്തിവരികയാണ്.

Hot Topics

Related Articles