ഭാര്യയ്ക്ക് ഫോൺ വിളിക്കാൻ നൽകി; വീട്ടമ്മയെയും ഭർത്താവിനെയും അസഭ്യം വിളിച്ചു; ചിറക്കടവ് സ്വദേശി പിടിയിൽ

കോട്ടയം: വീട്ടമ്മയോട് മര്യാദ ലംഘനം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പാറാംതോട് കോളനി ഭാഗത്ത് വെട്ടിക്കൽ വീട്ടിൽ രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ് (42) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വീട്ടമ്മയോട് മര്യാദ ലംഘനം നടത്തുകയും, ഇവരുടെ ഭർത്താവിനെ ചീത്ത വിളിക്കുകയുമായിരുന്നു. അഭിലാഷിന്റെ ഭാര്യയ്ക്ക് വീട്ടമ്മ ഫോൺ വിളിക്കാൻ കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ ഇവരുടെ വീട്ടിൽ കയറി ചീത്തവിളിക്കുകയും മര്യാദ ലംഘനം നടത്തുകയും ചെയ്തത്.

Advertisements

വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ എൻ, എസ്.ഐ റെജിലാൽ കെ.ആർ, എ.എസ്.ഐ ബിജു പി.എം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles