ആറാട്ട് അണ്ണന്റെ പുതിയ ക്രഷ് ഐശ്വര്യ ലക്ഷ്മി ; ഐശ്വര്യയ്ക്ക് താല്പര്യമുണ്ടെങ്കില്‍ വിവാഹം കഴിക്കാൻ താല്പര്യമെന്ന് സന്തോഷ് വര്‍ക്കി

ന്യൂസ് ഡെസ്ക് : സോഷ്യല്‍ മീഡിയ ട്രോളുകളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യക്തിത്വമാണ് ആറാട്ട് അണ്ണന്‍.ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂവിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കി നിരവധി ട്രോളുകളുടെ ഭാഗമായി ഇന്ന് മാറിയിട്ടുണ്ട് എന്നതാണ് സത്യം. ഈ ട്രോളുകള്‍ക്കെല്ലാം തന്നെ കാരണം ഇദ്ദേഹം പറയുന്ന ചില വാക്കുകള്‍ തന്നെയാണ്. നടി നിത്യ മേനോനോട് തനിക്ക് പ്രണയമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആറാട്ട് സന്തോഷ് ആദ്യകാലങ്ങളില്‍ ട്രോളുകളില്‍ സജീവമായിരുന്നത്.

Advertisements

പിന്നീട് നിത്യ മേനോന്‍ ഇക്കാര്യത്തിനെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍, നിത്യ വന്നാലും വേണ്ടയെന്നും നിത്യയ്ക്ക് വേണ്ടി സംസാരിക്കില്ല എന്ന് പറഞ്ഞാണ് മാറിനിന്നത്. നിത്യയോട് പ്രണയമില്ല എന്ന് സന്തോഷ് പറയുകയും ചെയ്തു. കീര്‍ത്തി സുരേഷിന്റെയും നിഖില വിമലിന്റെയും ഒക്കെ പേരുകള്‍ സന്തോഷ് വര്‍ക്കിയ്യ്ക്ക് ഒപ്പം ഉയര്‍ന്നു കേട്ടു.ഇവരോട് എല്ലാം തനിക്ക് ക്രഷുണ്ടന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നുമായിരുന്നു സന്തോഷ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇതാ പുതിയൊരു വെളിപ്പെടുത്തലുമായാണ് സന്തോഷ് എത്തിയിരിക്കുന്നത്. തനിക്ക് നടി ഐശ്വര്യ ലക്ഷ്മിയോടാണ് ഇപ്പോള്‍ ക്രഷ് എന്നാണ് താരം പറയുന്നത്. ഇനി ഇതിന്റെ പേരില്‍ താനൊരു കോഴിയാണ് എന്നും അല്ലെങ്കില്‍ കേസ് കൊടുക്കും എന്ന് ഒന്നും പറഞ്ഞുകൊണ്ട് ആരും വരണ്ടന്നും തന്റെ ഒരു ക്രഷ് മാത്രമാണ് പറഞ്ഞത് എന്നുമാണ് പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം ഐശ്വര്യയെ കണ്ട സമയത്ത് തനിക്ക് തോന്നിയത് ഐശ്വര്യ ലക്ഷ്മിയൊരു അഹങ്കാരിയാണ് എന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ തനിക്ക് അങ്ങനെയല്ല തോന്നുന്നത്. അതിന്റെ കാരണം എന്നത് കുമാരി ചിത്രത്തിന്റെ പ്രമോഷന് എത്തിയ ഐശ്വര്യ ലക്ഷ്മിയുടെ സ്വഭാവരീതികള്‍ തന്നെയായിരുന്നു. സ്വഭാവ രീതികള്‍ മനസ്സിലാകുന്നത് കൊണ്ട് തന്നെ ഒരിക്കലും ഐശ്വര്യ ലക്ഷ്മി ഒരു അഹങ്കാരിയാണ് എന്ന് തനിക്ക് തോന്നുന്നില്ല, ഒരു നല്ല പെണ്‍കുട്ടിയാണ് ഐശ്വര്യ എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.

ഐശ്വര്യ ഒരു ഡോക്ടര്‍ ആണ്. ഞാന്‍ ഒരു എഞ്ചിനീയറാണ്, ഐശ്വര്യ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണ്. ഞാനും ഒരു മോഹന്‍ലാല്‍ ഫാനാണ് എന്നും സന്തോഷ് പറയുന്നുണ്ട്. ഐശ്വര്യയ്ക്ക് താല്പര്യമുണ്ടെങ്കില്‍ വിവാഹത്തിലേക്ക് മുന്നോട്ടു പോകാന്‍ തനിക്ക് താല്പര്യം ഉണ്ട് എന്നൊക്കെയാണ് സന്തോഷ് പറയുന്നത്. ഇതിന് താഴെ നിരവധി ആളുകളാണ് സന്തോഷിനെ ട്രോള്‍ ചെയ്തുകൊണ്ട് എത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.