റിയാദ്: പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലുള്ള അരങ്ങേറ്റം ജനുവരി 22ന് ആയിരിക്കുമെന്ന് വ്യക്തമാക്കി അല്‍ നസ്ര്. വിജയകരമായി താരത്തെ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായാണ് റിപ്പോര്‍ട്ട്. റൊണാള്‍ഡോയെ ആരാധകര്‍ക്ക് മുന്നില്‍ ഈ ആഴ്ച ക്ലബ്ബ് അവതരിപ്പിച്ചിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സ്ട്രൈക്കര്‍ വിന്‍സന്റ് അബൂബക്കറിന്റെ കരാര്‍ റദ്ദാക്കിയ ശേഷമാണ് അല്‍ നസര്‍ റൊണാള്‍ഡോയെ രജിസ്റ്റര്‍ ചെയ്തത്. സൗദി ലീഗ് നിയമപ്രകാരം ഒരു ടീമില്‍ എട്ട് വിദേശ താരങ്ങള്‍ മാത്രമേ പാടുള്ളൂ. ഈ സാഹചര്യത്തിലാണ് വിന്‍സന്റ് അബൂബക്കറിന്റെ കരാര്‍ റദ്ദാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ആരാധകന്റെ മൊബൈല്‍ ഫോണ്‍ തകര്‍ത്ത സംഭവത്തില്‍ ലഭിച്ച വിലക്ക് കൂടി കഴിഞ്ഞ് ജനുവരി 22ന് താരത്തിന് അല്‍ നസറിന് വേണ്ടി കളത്തിലിറങ്ങാം. ആരാധകര്‍ കാത്തിരുന്ന അരങ്ങേറ്റം ഉണ്ടായില്ലെങ്കിലും അല്‍ നസറിന്റെ ഗോളിന് കൈയടിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. എന്നാല്‍ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അല്‍ നസ്റിന്റെ മത്സരം ടെലിവിഷനിലൂടെ കണ്ട റൊണാള്‍ഡോ തന്റെ പുതിയ ടീമിന്റെ രണ്ടാം ഗോളിനെ കൈയടിച്ചാണ് വരവേറ്റത്.