കോട്ടയം: തിരുവഞ്ചൂർ തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസിൽ പാരമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത ഡിപ്ലോമ കോഴ്സുകളായ ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ്, സിപ്ലോമ ഇൻ പേഷ്യന്റ് കെയർ അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ.
യോഗ്യത: എസ്.എസ്.എൽ.സി. പ്രായ പരിധിയില്ല. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. കോഴ്സിന് ശേഷമുള്ള ട്രെയ്നിങ് കാലയളവിൽ സ്റ്റൈപ്പെന്റും ലഭിക്കും. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 9633396003, 0481- 2545050.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച അധ്യാപകരുടെ കീഴിലാണ് എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസിൽ പരിശീലനം നൽകുന്നത്. വിദേശത്തുനിന്നും വെർച്വൽ ക്ലാസ്സുകൾ വഴി വിദഗ്ത പരിശീലനവും നൽകും. പഠന ശേഷം വിദേശത്തും സ്വദേശത്തും ജോലി കരസ്ഥമാക്കുവാനുമുള്ള അവസരവും എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസിൽനിന്ന് ഒരുക്കുന്നു. ഈ കോഴിസിനോടൊപ്പം സൗജന്യമായി കമ്പൂട്ടർ & കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം നൽകും.
മുന്നോട്ടുള്ള കാലഘട്ടങ്ങളിലെ ഏറ്റവും അധികം ആവശ്യവും ജോലി സാധ്യതയുമുള്ള പ്രൊഫഷനുകളാണ് ഫാർമസി അസിസ്റ്റന്റും പേഷ്യന്റ് കെയർ അസിസ്റ്റന്റും. ഫാർമസി അസിസ്റ്റന്റ് കോഴ്സ് മികച്ച രീതിയിൽ പടിച്ചിറങ്ങുന്നവർക്ക് നിരവധി അവസരങ്ങൾ ലഭ്യമാണ്. വിവിധ ഹോസ്പിറ്റലുകൾ, പ്രൈവറ്റ് ഫാർമസികൾ, സീനിയർ കെയർ, റിറ്റയർമെന്റ് ഹോംസ് എന്നിവിടങ്ങളിൽ മികച്ച ശമ്പളത്തോടെ ജോലി നേടുവാൻ സാധിക്കും.
പേഷ്യന്റ് കെയർ അസിസ്റ്റന്റ് കോഴ്സ് മികച്ച രീതിയിൽ പടിച്ചിറങ്ങുന്നവർക്ക് കേരളത്തിന് അകത്തും ഇന്ത്യയിലും വിദേശത്തുമായി നിരവധി അവസരങ്ങൾ ലഭ്യമാണ്. വിവിധ ഹോസ്പിറ്റലുകൾ, സീനിയർ കെയർ, റിറ്റയർമെന്റ് ഹോംസ് എന്നിവിടങ്ങളിൽ മികച്ച ശമ്പളത്തോടെ ജോലി നേടുവാൻ സാധിക്കുന്നു.