അടൂർ : സംസ്ഥാനത്ത് മൃഗസംരക്ഷണവും പരിപാലനവും ഡിജിറ്റലായി എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജനജീവിതം പോലെ തന്നെ ജീവികളുടെയും സംരക്ഷണത്തിന് തുല്യ ഉത്തരവാദിത്തമാണ് സർക്കാർ പുലർത്തുന്നതെന്നും ചിറ്റയം പറഞ്ഞു. കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സംവിധാനങ്ങള്‍ എത്തിക്കാനുള്ള മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെയും കേന്ദ്രീകൃത കോൾ സെന്ററിന്റെയും ഉദ്ഘാടനം പറക്കോട് ബ്ലോക്കിൽ ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു.1962 എന്ന ടോൾ ഫ്രീ നമ്പർ മുഖാന്തരം പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
ഇതിന്റെ ഭാഗമായി മൃഗചികിത്സാ സംവിധാനങ്ങൾ ഇനി കർഷകരുടെ വീട്ടുപടിക്കൽ എത്തും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്ട്രോള്‍’ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിലാണ് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുള്ളത്.കരാറടിസ്ഥാനത്തിൽ ഓരോ വാഹനത്തിലും ഒരു വെറ്റിനറി ഡോക്ടർ, ഒരു പാരാവെറ്റ്, ഒരു ഡ്രൈവർ കം അറ്റന്ഡന്റ് എന്നിങ്ങനെ മൂന്നു പേര് സേവനത്തിനായി ഉണ്ടാകും.
നഗരസഭ ചെയർമാൻ ഡി സജി അധ്യക്ഷനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ജ്യോതിഷ് ബാബു പദ്ധതി വിശദീകരിച്ചു.
സീനിയർ വെറ്റിനറി സർജൻ ജെ ഹരികുമാർ സ്വാഗതം ആശംസിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള , പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി മണിയമ്മ ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആശ, ഡാനിയൽ ജോൺ, ഡോ രാജേഷ് ബാബു, ജൂലിയറ്റ് ബി പിള്ള തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.