റേഷൻ കടകളിൽ ഗോതമ്പിന് പകരക്കാരൻ ഒരുങ്ങുന്നു; പോഷക സമ്പൂഷ്ടമായ ഈ ഭക്ഷണം ഇനി വീടുകളിൽ എത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളിലൂടെ വിതരണം ചെയ്യുന്ന ഗോതമ്പിന് പകരക്കാരനെ പരീക്ഷിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്. ഗോതമ്പിന് പകരം പോഷകസമ്പുഷ്ടമായ ഭക്ഷ്യധാന്യമായ റാഗി വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി മികച്ച ഭക്ഷ്യ നിലവാരം ഉറപ്പാക്കിയ റാഗി കർണാടകയിലെ എഫ്‌സിഐ ഗോഡൗണിൽ നിന്ന് നേരിട്ടെത്തിക്കും. ഒരു കിലോയുടെ പാക്കറ്റുകളിലാക്കി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു.

Advertisements

ഗുണനിലവാരം ഉറപ്പാക്കിയ 687 മെട്രിക് മെട്രിക് ടൺ റാഗിയാണ് പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തിലേയ്‌ക്കെത്തിക്കുക. ഒരു പഞ്ചായത്തിലെ ഒരു റേഷൻ കടയിലൂടെയായിരിക്കും ആദ്യഘട്ടത്തിൽ റാഗി വിതരണം ചെയ്യുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലങ്ങളായി ഗോതമ്പ് ഭക്ഷ്യധാന്യമായി ഉപയോഗിച്ച് പഴകിയ സംസ്ഥാനവാസികൾ റാഗിയെ സ്വീകരിക്കുന്നുണ്ടോ എന്ന പരിശോധനയ്ക്ക് ശേഷമായിരിക്കും വിപുലമായി വിതരണം നടത്തുക. തുടർന്ന് ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിലെ കൂടുതൽ റേഷൻ കടകളിൽ വിതരണം ചെയ്യാനാണ് നീക്കം. ഗോതമ്ബ് സംസ്ഥാനത്തിന് വിതരണം ചെയ്ത അതേ നിരക്കിലായിരിക്കും റാഗിയും ലഭ്യമാക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.