ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചു; പത്തനംതിട്ടയിലും കോട്ടയത്തും ഉള്‍പ്പെടെ യെല്ലോ അലര്‍ട്ട്; അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാട് -തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു പുതുച്ചേരിക്കും ചെന്നൈക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചിട്ടുണ്ട്. നിലവില്‍ ചെന്നൈയില്‍ നിന്നു 60 കിലോമീറ്റര്‍ തെക്ക്-തെക്ക് പടിഞ്ഞാറും, പുതുച്ചേരിയില്‍നിന്നും 60 കിലോമീറ്റര്‍ വടക്ക് -വടക്ക് കിഴക്കായുമാണ് സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന് പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറില്‍ ശക്തമായ ന്യൂന മര്‍ദ്ദം ആയി മാറാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisements

അറബിക്കടല്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് തെക്ക്- പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചേക്കാമെങ്കിലും കേരള തീരത്ത് ഭീഷണിയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്. തീവ്രന്യൂനമര്‍ദ്ദം കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ്. കേരളത്തിലാകട്ടെ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ തന്നെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.