കോട്ടയം : പാറേച്ചാൽ ബൈപ്പാസിൽ കടയുടമയായ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ യുവാവ് കവർന്നു. രണ്ട് പവൻ തൂക്കം വരുന്ന മാലയാണ് ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് കവർന്നത്. കോട്ടയം പാറേച്ചാൽ ഒറ്റക്കണ്ടത്തിൽ രാജമ്മയുടെ മാലയാണ് മോഷ്ടാവ് കവർന്നത്.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടയം പാറേച്ചാൽ ബൈപ്പാസിലെ കടയിലായിരുന്നു സംഭവം. ഇവിടെ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനായാണ് യുവാവ് ബൈക്കിൽ എത്തിയത്. കടയിൽ നിന്നും സാധനം വാങ്ങിയ ശേഷം ഇയാൾ നൽകിയ തുകയുടെ ബാക്കി ആവശ്യപ്പെട്ടു. ഇതിന് ശേഷം പ്രതിയായ യുവാവ് കടയുടെ മുന്നിൽ അൽപം മാറി നിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ തുക നൽകാൻ കടയുടമയായ രാജമ്മ മുന്നോട്ട് ആഞ്ഞതോടെ ഇയാൾ രാജമ്മയുടെ കഴുത്തിൽ കിടന്ന രണ്ടു പവൻ തൂക്കം വരുന്ന മാല മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. സംഭവത്തിന് ശേഷം രാജമ്മ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.