വൈക്കം:
ലോക യുവതയ്ക്ക് ദിശാബോധം നൽകിയ യോഗീവര്യനാണ് സ്വാമി വിവേകാനന്ദനെന്ന് ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടർ പി ജി എം നായർ പറഞ്ഞു. വിവേകാനന്ദ ജയന്തിയുടെ ഭാഗമായി വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തിൻ്റെ സഹകരണത്തോടെ വൈക്കം ശ്രീമഹാദേവ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച “വിവേകാനന്ദ ദർശനവും ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും ” എന്ന വിഷയത്തിൽ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ശ്രീമദ് ഭുവനാത്മാനന്ദ ഭദ്രദീപം പ്രകാശനവും സ്വാമി വിവേകാനന്ദ അനുസ്മരണ പ്രഭാഷണവും നടത്തി. ഐ ടി ഇ പ്രിൻസിപ്പാൾ മാധുരി ദേവി എസ് അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ വിഷയങ്ങളെ ആസ്പദമാക്കി ദേവകൃഷ്ണൻ എസ്, ടോബിൻ ബിജുമോൻ ജോസഫ്, ഡോൺ ജോസഫ് തോമസ്, സൗമ്യ എസ് നായർ ,സുകന്യ ,ജ്യോതി എസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രശാന്ത്, ശോഭാ മേനോൻ, പ്രഭാകർ എം, നിഷാദ്, ആഷാ ഗിരീഷ്, ഗോപിക, ശരണ്യ, സ്നേഹ കെ വി , ജിനു ജോൺസൺ, ജിയോ ടോം ,റോഷൺ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി