ലഹരിക്കെതിരായ പോരാട്ടത്തിൽ സുരേഷ് ഗോപിയുടെ ശബ്ദം വരും : അത് ആരെയും പറ്റിക്കാനല്ല : സുരേഷ് ഗോപിയുടെ  ശബ്ദത്തിൽ സംസാരിച്ച് വൈറലായ എക്സൈസ് ഉദ്യോഗസ്ഥൻ പറയുന്നു 

കൊച്ചി : സുരേഷ് ഗോപിയുടെ ശബ്ദസാമ്യം കൊണ്ട് വൈറലായ എക്‌സൈസ് ഉദ്യോഗസ്ഥനാണ് അബ്ദുള്‍ ബാസിദ്. ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി നടത്തുന്ന ബോധവത്കരണ ക്ലാസുകളിലൂടെയാണ് അബ്ദുള്‍ ബാസിദ് പ്രസിദ്ധനാകുന്നത്. ഏറ്റവുമൊടുവില്‍ നാലാം മുറയെന്ന ചിത്രത്തിനെക്കുറിച്ച്‌ അദ്ദേഹം നല്‍കിയ റിവ്യൂ വീഡിയോ വൈറലായതോടെ കേരളം മുഴുവനും അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. നടന്‍ സുരേഷ് ഗോപിയുടെ അതേ ശബ്ദവും മോഡുലേഷനുമായതിനാല്‍ അബ്ദുള്‍ ബാസിദിന് മലയാളികളുടെ മനസില്‍ വലിയ സ്വീകാര്യതയും ലഭിച്ചു.

Advertisements

എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും അബ്ദുള്‍ ബാസിദ് നേരിടുന്നത്. പ്രശസ്തനാകാന്‍ സദാസമയവും സുരേഷ് ഗോപിയെ അനുകരിക്കുകയാണെന്നും ഇതൊക്കെ അല്‍പം ഓവറാണെന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നു. അബ്ദുള്‍ ബാസിദിന്റെ വീഡിയോകളുടെ താഴെ വിമര്‍ശനങ്ങളുടെ പെരുമഴയായി. ആളുകളെ പറ്റിച്ച്‌ നടക്കാന്‍ നാണമില്ലേയെന്ന് തുടങ്ങി മോശമായ പല കമന്റുകളും എത്തി. ഇതോടെ ശബ്ദത്തിന്റെ കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അബ്ദുള്‍ ബാസിദ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താന്‍ ആരെയും ചതിക്കാന്‍ വേണ്ടി സുരേഷ് ഗോപി സാറിന്റെ ശബ്ദം അനുകരിക്കുന്നതല്ലെന്നും നാടിന്റെ നന്മയ്‌ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം മാത്രമാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കെതിരെയുള്ള പോരാട്ടം തനിക്ക് അത്രമേല്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ബോധവത്കരണ ക്ലാസുകള്‍ക്കിടെ വികാരനിര്‍ഭരമായി സംസാരിക്കുമ്ബോള്‍ സുരേഷ് ഗോപി സാറിന്റെ സൗണ്ട് മോഡുലേഷന്‍ വന്നുപോകുന്നതാണ്. അത് വരുമ്ബോള്‍ താന്‍ പറയുന്ന മെസേജിന് കൂടുതല്‍ പേരിലേക്ക് എത്താന്‍ സാധിക്കും. അതുകൊണ്ടാണ് സൗണ്ട് മോഡുലേഷന്‍ ഉപയോഗിക്കുന്നതെന്നും അല്ലാതെ ആരെയും ചതിക്കാനല്ലെന്നും അബ്ദുള്‍ ബാസിദ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇറങ്ങി തിരിച്ചത്. വ്യക്തിപരമായി ലഭിച്ച അനുഭവങ്ങളിലൂടെയാണ് പലപ്പോഴും ഇമോഷണലായി പെരുമാറിയിട്ടുള്ളത്. ഞാന്‍ പങ്കുവച്ച പല വീഡിയോകളില്‍ നിന്നും നിങ്ങള്‍ക്കത് മനസിലായിട്ടുണ്ടാകും.

ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുകള്‍ക്കായി പോകുമ്ബോള്‍ പലപ്പോഴും സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി തന്റെ ശബ്ദത്തിനും സംസാരരീതിക്കും സാമ്യം വരാറുണ്ട്. അത്തരത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുമ്ബോഴും ക്ലാസുകള്‍ എടുക്കുമ്ബോഴും കുട്ടികളിലേക്ക് കൂടുതലായി എത്താന്‍ സാധിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. സുരേഷ് ഗോപി സാറിന്റേതിന് സമാനമായ വോയ്‌സ് മോഡുലേഷന്‍ ഉപയോഗിക്കുന്നത് അതുകൊണ്ടാണ്. എന്നുകരുതി ദൈനംദിന ജീവിതത്തില്‍ സദാസമയവും ഇത്തരത്തില്‍ അല്ല സംസാരിക്കാറുള്ളത്.

ലഹരിക്കെതിരായ ബോധവത്കരണത്തിനും അതിന്റെ ഭാഗമായുള്ള സ്‌റ്റേജ് പെര്‍ഫോമന്‍സുകള്‍ക്കും മാത്രമാണ് മോഡുലേഷന്‍ ഉപയോഗിക്കുക. ഒരു നല്ല കാര്യം ചെയ്യുന്നതിന് വേണ്ടി, സമൂഹത്തിന്റെ നന്മയ്‌ക്ക് വേണ്ടി മാത്രം.. വികാരനിര്‍ഭരമായി സംസാരിക്കുമ്ബോഴാണ് ആ മോഡുലേഷന്‍ തനിക്ക് സ്വയമേ വരുന്നത്. സൗണ്ട് മോഡുലേഷന്റെ കാര്യം ഇത്രമാത്രം ചര്‍ച്ചയായി എന്നതിനാല്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ലഹരിക്കെതിരെ സംസാരിക്കേണ്ടി വരുമ്ബോഴാണ് മോഡുലേഷന്‍ വരുന്നതും സുരേഷേട്ടന്റെ ശബ്ദവുമായി സാമ്യമുണ്ടാകുന്നതും. അല്ലാതെ നിത്യജീവിതത്തില്‍ അതേ സൗണ്ട് മോഡുലേഷന്‍ വരാറില്ല. അതിനാല്‍ സൗണ്ട് മോഡുലേഷന്റെ കാര്യം പറഞ്ഞ് താന്‍ നല്‍കുന്ന സന്ദേശത്തെ കണ്ടില്ലെന്ന് നടിക്കരുത്. ലഹരിക്കെതിരെ നമുക്ക് ഒന്നിച്ച്‌ പോരാടാം..” അബ്ദുള്‍ ബാസിദ് പറഞ്ഞു.

Hot Topics

Related Articles