ചാന്നാനിക്കാട് കുന്നത്ത്കടവ് പാടശേഖരത്തിൽ പെട്ടിയും പറയും വിതരണം ചെയ്തു 

കോട്ടയം : പള്ളം  ബ്ലോക്ക്‌ പഞ്ചായത്ത്‌ 2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുഴിമറ്റം ഡിവിഷനിൽ  കുന്നത്ത് കടവ് – ചാന്നാനിക്കാട് പടശേഖരത്തിനു ഒൻപത് ലക്ഷം രൂപ മുടക്കി രജനി അനിൽ നൽകിയ  പെട്ടി, പറ, മോട്ടർ എന്നിവയുടെ വിതരണോത്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രഫ. ടോമിച്ചൻ ജോസഫ് നിർവഹിച്ചു. രജനി അനിൽ അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി കൺവീനർ  സന്തോഷ്‌ പുള്ളിവേലി സ്വാഗതം പറഞ്ഞു  ജില്ലാ പഞ്ചായത്ത്‌ അംഗം വൈശാഖ്, പഞ്ചായത്ത്‌ അംഗങ്ങളായ  പ്രിയ മധുസൂദനൻ, സി എം സലി, ഷീബ ലാലച്ചൻ, ലിജി വിജയകുമാർ, ജയൻ, കേശവൻ, പാട ശേഖര സമിതി അംഗങ്ങൾ ഡോ. പരമേശ്വരകുറുപ്പ്, റോബിൻ എന്നിവർ ആശംസഅർപ്പിച്ചു റോജേഷ് നന്ദി രേഖപ്പെടുത്തി. 

Advertisements

Hot Topics

Related Articles