കോട്ടയം നഗരമധ്യത്തിൽ കുര്യൻ ഉതുപ്പ് റോഡിൽ അറ്റകുറ്റപണി; യാത്രക്കാർക്ക് എട്ടിന്റെ പണി നൽകി ഓട്ടോഡ്രൈവർമാർ; ചുറ്റിക്കറങ്ങുന്നതിന് കൂടുതൽ തുക

കോട്ടയം: നഗരമധ്യത്തിൽ കുര്യൻ ഉതുപ്പ് റോഡിൽ അറ്റകുറ്റപണി നടക്കുന്നതിന്റെ പേരിൽ യാത്രക്കാർക്ക് എട്ടിന്റെ പണി നൽകി കോട്ടയത്തെ ഓട്ടോഡ്രൈവർമാർ. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും നാഗമ്പടം വരെ പോകുന്നതിന് 70 രൂപ വാങ്ങേണ്ട സ്ഥാനത്ത് 100 രൂപയാണ് പലരും കൂലിയായി വാങ്ങുന്നത്. കുര്യൻ ഉതുപ്പ് റോഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ബേക്കർ ജംഗ്ഷൻ വഴി കറങ്ങിപ്പോകണമെന്ന് അറിയിച്ചാണ് ഇവർ യാത്രക്കാരിൽ നിന്നും കൂടുതൽ തുക വാങ്ങുന്നത്.

Advertisements

ഇന്ന് രാവിലെ 11 മണിയോടെ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും നാഗമ്പടത്തേയ്ക്ക് ഓട്ടോറിക്ഷ ഓട്ടം വിളിച്ച യാത്രക്കാരനിൽ നിന്നും 100 രൂപ കൂലി വാങ്ങിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഓട നിർമ്മാണത്തിന്റെ ഭാഗമായി കുര്യൻ ഉതുപ്പ് റോഡ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അധികൃതർ അടച്ചിരുന്നു. ഇതേ തുടർന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ കൊള്ളതുടങ്ങിയതെന്നാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ സ്റ്റാൻഡിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്നും ഓട്ടം വിളിക്കുന്ന ഓട്ടോകൾ നേരത്തെ ആകാശപ്പാതയ്ക്കു സമീപത്ത് എത്തി ശാസ്ത്രി റോഡ് വഴി, കുര്യൻ ഉതുപ്പ് റോഡ് തിരിഞ്ഞാണ് നാഗമ്പടത്ത് എത്തിയിരുന്നത്. ഇതിന് 70 രൂപയാണ് കൂലിയായി വാങ്ങിയിരുന്നത്. എന്നാൽ, കുര്യൻ ഉതുപ്പ് റോഡിന്റെ അറ്റകുറ്റപണി ആരംഭിച്ചതിനാൽ ബേക്കർ ജംഗ്ഷൻ വൈ ഡബ്യുസിഎ വഴി കറങ്ങി വേണം നാഗമ്പടത്ത് എത്താനെന്നാണ് ഓട്ടോഡ്രൈവർമാർ പറയുന്നത്.

ഈ സാഹചര്യത്തിൽ ചില ഓട്ടോഡ്രൈവർമാർ 100 രൂപ കൂലി വാങ്ങുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഓട്ടോ ഡ്രൈവർമാരുടെ ഇടപെടലിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ചില യാത്രക്കാർ. കോട്ടയം നഗരത്തിലെ ചെറിയ യാത്രയ്ക്കു പോലും വലിയ തുക ഈടാക്കുന്നതിനെതിരെ പരാതിയും ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles