തൊടുപുഴ: വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുവാൻ നേതൃത്വം നൽകേണ്ടത് യുവജനങ്ങളുടെ ഉത്തരവാദിത്വവും കടമയുമാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ സന്ദേശ ജാഥ വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്രയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിന് ആദ്യം മുന്നിട്ടിറങ്ങിയ രാഷ്ട്രീയപാർട്ടി കേരള കോൺഗ്രസ് എം ആണ്. സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച മയക്കുമരുന്ന് വിരുദ്ധ മോചന ജ്വാലക്ക് ശേഷം രണ്ടാം ഘട്ടമായാണ് ബോധവൽക്കരണ ജാഥ യൂത്ത് ഫ്രണ്ട് എം സംഘടിപ്പിക്കുന്നതെന്നും ജിമ്മി പറഞ്ഞു ജാഥാ ക്യാപ്റ്റൻ യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡൻറ് റോയിസൺ കുഴിഞ്ഞാലിന് പാർട്ടി പതാക
കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
യൂത്ത്ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് അമൽ ജോയി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, അഡ്വ.മധു നമ്പൂതിരി, കെവിൻ ജോർജ്, ജോസി വേളാച്ചേരി,കുര്യാച്ചൻ പൊന്നാമറ്റം,പി.ജി.ജോയി, ജോസ് പാറപ്പുറം,ജോമി കുന്നപ്പള്ളി,ഡെൻസിൽ വെട്ടികുഴിച്ചാലിൽ,ഡിൽസൺ സെബാസ്റ്റ്യൻ, വിജയ് ചേലാക്കണ്ടം,ജിമിറ്റി ജോർജ്, ബിജു ഇല്ലിക്കൽ,അനു ആന്റണി, നൗഷാദ് മുക്കിൽ,ലിപ്സൺ കൊന്നക്കൽ, ശ്രീജിത്ത് ഒളിയറക്കൽ,ലാലി ജോസി, മനോജ് മാമല,എം കൃഷ്ണൻ,ഷെൽസ് ഉള്ളാട്ടിൽ, തങ്കച്ചൻ കുരിശുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.വിമൽ എൻ.എസ്, രാഗേഷ് ഗോപി, ജിൻസ് കിഴക്കേ കര, അജേഷ് കെ.എ തുടങ്ങിയവർ നേതൃത്വം നൽകി .
തൊടുപുഴ .
14/01/23
ഫോട്ടോ ക്യാപ്ഷൻ.
യൂത്ത് ഫണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മയക്കുമരുന്ന് വിരുദ്ധ സന്ദേശയാത്ര കേരള കോൺഗ്രസ്എം നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ റോയിസൺ
കുഴിഞ്ഞാലിന് പാർട്ടി പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു