പാലാ :അഭ്യസ്തവിദ്യരായ യുവജനങ്ങൾ കൃഷിയും അനുബന്ധ കാർഷിക പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താൻ തയ്യാറായി മുന്നോട്ടു വരണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കാർഷിക പുരോഗതി കൈവരിച്ച ലോകത്തിലെ മിക്ക രാജ്യങ്ങളിലും യുവജനങ്ങളാണ് കൃഷിയിടങ്ങളും കാർഷികബന്ധിത വ്യവസായങ്ങളും ഏറ്റെടുത്ത് നടത്തുന്നത്.
പരമ്പരാഗത കാർഷിക അറിവുകൾക്കൊപ്പം ശാസ്ത്ര സാങ്കേതിക മേഖലയുടെ സാദ്ധ്യതകളും കൃഷിയിടങ്ങളിൽ പ്രയോജനപ്പെടുത്താൻ യുവജനങ്ങൾക്ക് കഴിയും. മികച്ച കാർഷിക സംരംഭങ്ങൾ വഴി തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയുമെന്നും ജോസ്.കെ.മാണി ചൂണ്ടിക്കാട്ടി. യൂത്ത്ഫ്രണ്ട് എം കോട്ടയം ജില്ലാ നേതൃസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലയിൽ നിന്നുള്ള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന സെക്രട്ടറിയേറ്റ് – സംസ്ഥാന കമ്മിറ്റി അംഗങ്ങൾ,ജില്ലാ ഭാരവാഹികൾ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ നിയോജക മണ്ഡലം പ്രസിഡണ്ട്മാർ നിയോജകമണ്ഡലം ഭാരവാഹികൾ മണ്ഡലം പ്രസിഡന്റ്മാർഎന്നിവർ പങ്കെടുത്തു.
നേതൃസംഗമത്തിൽ കേരള കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊ .ലോപ്പസ് മാത്യു,യൂത്ത് ഫ്രണ്ടിന്റെ ചുമതയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല,സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം സാജൻ തൊടുക സംസ്ഥാന പ്രസിഡണ്ട്അഡ്വ. റോണി മാത്യു സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സിറിയക്ക് ചാഴികാടൻ ജെഫിൻ പ്ലാപ്പളളി, ബിനു പുലി ഉറമ്പിൽ ഡേവിസ് പാമ്പ്ലാനി തുടങ്ങിയവർ സംസാരിച്ചു.