മല്ലപ്പള്ളി : ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് അനിമല്‍ ഡിസീസസ് പദ്ധതി പ്രകാരം അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനം ജനുവരി 16ന് ഉച്ചക്ക് 12 ന് മല്ലപ്പള്ളി താലൂക്ക് സഭാഹാളില്‍ ആന്റോആന്റണി എംപി ഫ്ളാഗ് ഓഫ് നിര്‍വഹിച്ച് താക്കോല്‍ കൈമാറും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. 1962 എന്ന കേന്ദ്രീകൃത 24 മണിക്കൂര്‍ ടോള്‍ഫ്രീ സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിക്കും. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, മല്ലപ്പള്ളി മൃഗാശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ചടങ്ങില്‍ പഞ്ചായത്തിലെ ജനപ്രതിനിധികളും, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് ജനപ്രതിനിധികളും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.