പത്തനംതിട്ട : കാറിന്റെ പിന്നിൽ സ്കൂട്ടർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഹെൽമെറ്റ് കൊണ്ട് കാർ യാത്രികന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. ഇലവുംതിട്ട കല്ലൻ സജി ഭവനം വീട്ടിൽ സജി എസ് (56) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഈ മാസം 13 ന് ഉച്ചയ്ക്ക് 12 ന് രാമഞ്ചിറയിലാണ് സംഭവം. മെഴുവേലി രാമഞ്ചിറ പുതുമംഗലത്ത് നാണുവിന്റെ മകൻ കമലാസനൻ (78) ന് ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റത്. സ്കൂട്ടർ കാറിൽ തട്ടിയത് ചോദ്യം ചെയ്ത സുഹൃത്ത് കുഞ്ഞുമോനെ പ്രതി ഹെൽമെറ്റ് വച്ച് അടിച്ചത് തടഞ്ഞ കമലാസനന്റെ വലതുകൈവിരലിനു മുറിവേൽക്കുകയും തുടർന്ന് പ്രതി ഇയാളെയും ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിക്കുകയിരുന്നു.
തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കമലാസനന്റെ മൊഴിവാങ്ങി കുറ്റകരമായ നരഹത്യാശ്രമത്തിന് കേസെടുക്കുകയായിരുന്നു. അന്നുതന്നെ രാമഞ്ചിറയിൽ നിന്നും പോലീസ് സജിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാളെ പിറ്റേന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടി സ്വീകരിച്ചു, ഹെൽമെറ്റ് കണ്ടെടുക്കുകയും ചെയ്തു. പ്രതിക്കും സംഭവത്തിൽ പരിക്ക് പറ്റിയെന്നു പറഞ്ഞതിനെതുടർന്ന് മൊഴിയെടുത്ത് ദേഹോപദ്രവത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് സി പി ഓമാരായ റെജിൻ, സുരേഷ്, സി പി ഓമാരായ അനന്തു, ധീരജ് എന്നിവരാണുള്ളത്.