ശാഖകൾ ദുർബലപ്പെടുത്തുന്ന എസ്.ബി.ഐ. നടപടിക്കെതിരെ പ്രതിഷേധം ഉയരണം: എസ് ബി ഐയ്ക്കെതിരെ പ്രതിഷേധവുമായി ഐ എൻ ടി യു സി 

കോട്ടയം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) മാനേജ്മെന്റ് കേരള സർക്കിളിലെ ഒട്ടനവധി ബ്രാഞ്ചുകളിൽ നിന്നു ജീവനക്കാരെ കൂട്ടത്തോടെ പിൻവലിച്ച് ശാഖകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയതിനെതിരെ പ്രതിഷേധിക്കാൻ കേരളത്തിലെ മുഴുവൻ ട്രേഡ് യൂണിയനുകളും ബഹുജന പ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്ന അഭ്യർത്ഥനയുമായി ഐ എൻ ടി യു സി. 

Advertisements

വിവിധ ശാഖകളിൽ നിന്നായി 1294 ക്ലറിക്കൽ ജീവനക്കാരേയും ഓഫീസർമാ രേയും മുന്നറിയിപ്പ് ഒന്നുമില്ലാതെ ഒറ്റയടിക്ക് പിൻവലിച്ച് മാർക്കറ്റിംഗ് മേഖലയിലേക്ക് (മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ്) മാറ്റി വ്യന്യസിപ്പിച്ചത് തൊഴിലാളി വിരുദ്ധവും ഒപ്പം കേരളത്തിലെ ബാങ്കിംഗ് ഇടപാടുകാരായ സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടി യുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്.ബി.ഐ.യുടെ ഇൻഷ്വറൻസ് പോലെയുള്ള ഉൽപന്നങ്ങൾ വിൽക്കാൻ ശാഖ കളിൽ നിന്നു ജീവനക്കാരെ പിൻവലിച്ചതോടെ അവശേഷിക്കുന്നവരുടെ ജോലിഭാരം വർദ്ധിക്കുകയും ഇടപാടുകാർക്ക് ലഭ്യമാകേണ്ട സേവനങ്ങൾ മുടങ്ങുകയും ചെയ്യുന്ന സ്ഥിതി ദിവസങ്ങൾക്കുള്ളിൽ ബാങ്കിന്റെ ബിസിനസിൽ വലിയ ഇടിച്ചിലിന് ഇടയാക്കിയിട്ടുണ്ട്. 

റേറ്റിങ്ങും താഴ്ന്നു. പല ശാഖകളിലും ജോലികൾ തീരാതെ കെട്ടികിടക്കുകയാണ്. ഈ സ്ഥിതി വിശേഷം കണക്കിലെടുത്ത് ബ്രാഞ്ചുകളിൽ നിന്ന് ജീവനക്കാരെ മാർക്ക റ്റിംഗ് മേഘലയിലേക്ക് മാറ്റിയ നടപടി ഉടൻ പിൻവലിക്കണമെന്ന് ഐഎൻടിയുസ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എസ്ബിഐ ചെയർമാൻ ദിനേശ്കുമാർ ഖർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐയെ പൊതുമേഖലയിൽ തന്നെ നിലനിർത്താൻ ജനങ്ങളുടെ വലിയ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. നിലവിൽ അദാന ക്യാപിറ്റൽ ലിമിറ്റഡ് പോലുള്ള നിരവധി കമ്പനികളുമായി എസ്.ബി.ഐ. കോ – ലെൻഡിംഗ് ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കുകൾ തമ്മിലുള്ള ലയനശേഷം പതിനൊന്നാ യിരത്തിലേറെ ശാഖകൾ എസ്.ബി.ഐ. കുറവു ചെയ്യുകയുണ്ടായി. 

ഇനിയും വലിയ തോതിൽ ശാഖകൾ കുറക്കുന്നതിന്റെ മുന്നോടിയാണ് ജീവനക്കാരെ പിൻവലിക്കുന്ന നടപടി എന്നു കരുതേണ്ടിയിരിക്കുന്നു. മാർക്കറ്റിംഗിന് ഏറ്റവും നല്ല ഇടം ശാഖകളാണ്. ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ ആന്റ് മൈക്രോമാർക്കറ്റ്സ് എന്ന പേരിൽ പുതിയ ഒരു ബിസിനസ് സംവിധാനം ആരംഭിച്ച് ഗ്രാമീണ ശാഖകളെ അതിനു കീഴിലേക്ക് കൊണ്ടു വരുന്നതും, ഇടപാടുകൾ കസ്റ്റമർ സർവ്വീസ് പോയിന്റുകൾ വഴി നടത്താൻ അനുവാദം നൽകുന്നതുമെക്കെ ആത്യന്തികമായി ബാങ്കിംഗ് ഇടപാടുകാരായ സാധാരണക്കാരെയാണ് ദോഷകരമായി ബാധിക്കുക. കുതന്ത്രങ്ങളിലൂടെ സ്ഥിരം ജീവനക്കാരെ ഒഴിവാക്കി കരാർ നിയമനങ്ങളിലേക്ക് വഴിമാറുന്നത് തൊഴിലാളി വിരുദ്ധവുമാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് മുൻ എ.ഐ.ബി.ഇ.എ സംസ്ഥാന പ്രസിഡന്റു കൂടിയായ അനിയൻ മാത്യു , ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്  എന്നിവർ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.