കോട്ടയം : പാലാ നഗരസഭാ ചെയര്മാന് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ തുറന്നടിച്ച് ബിനു പുളിക്കക്കണ്ടം.ഇനി പോരാട്ടത്തിന്റെ നാളുകളാണെന്ന് ബിനു പറഞ്ഞു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായി ആക്രമിക്കപ്പെട്ടോ എന്ന ചോദ്യത്തിന് ഉണ്ടല്ലോ എന്നായിരുന്നു ബിനു മറുപടി നല്‍കിയത്.
തിരഞ്ഞെടുപ്പിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്ന സൂചനയും ബിനു പുളിക്കക്കണ്ടം നല്കി. അതേസമയം,ബിനു പുളിക്കക്കണ്ടത്തിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ വിഷമമുണ്ടെന്ന് സ്ഥാനാര്‍ഥിയായി തീരുമാനിക്കപ്പെട്ട ജോസിന് ബിനോ പ്രതികരിച്ചു. ഉള്ളുകൊണ്ട് അംഗീകരിച്ച നേതാവ് ഇപ്പോഴും പുളിക്കക്കണ്ടമാണ്.അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു.