എയ്ഞ്ചൽ വാലി മേഖലയിൽ ബഫർ സോണിന്റെ പേരിൽ വനമേഖലയാക്കപ്പെട്ട പ്രദേശത്തെ കുടിയിറക്കപെടുന്ന കുടുംബങ്ങൾക്കൊപ്പം ബിജെപി ഉണ്ടാകും: അഡ്വ. എൻ.കെ നാരായണൻ നമ്പൂരി 

കോട്ടയം : എയ്ഞ്ചൽ വാലി മേഖലയിൽ ബഫർ സോണിന്റെ പേരിൽ വനമേഖലയാക്കപ്പെട്ട പ്രദേശത്തെ കുടിയിറക്കപെടുന്ന കുടുംബങ്ങൾക്കൊപ്പം ബിജെപി ഉണ്ടാകുമെന്നു സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി. കോരുത്തോട്,മുക്കം പെട്ടി, ഏഞ്ചൽ വാലി എന്നീ ബഫർ സോൺ മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ തെയ്യാറാവണം.

Advertisements

ജനങ്ങൾ പരിഭ്രാന്തിയിലാണ് അവരെ കയ്യൊഴിയുന്ന നിലപാടാണ് കേരള സർക്കാർ എടുക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ നയിക്കുന്ന പ്രക്ഷോഭ പദയാത്ര 22 ന് 2 മണിക്ക് മുക്കം പെട്ടിയിൽ നിന്നും ആരംഭിച്ച് എയ്ഞ്ചൽ വാലിയിൽ സമാപിക്കും.

സമാപന സമ്മേളനം സംസ്ഥാന അധ്യക്ഷൻ  കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

 സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് കുര്യൻ,സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ അഡ്വ ബി ഗോപാലകൃഷ്ണൻ, ഡോ ജെ പ്രമീള ദേവി,കർഷക മോർച്ച ദേശിയ വൈസ് പ്രസിഡന്റ്‌ അഡ്വ എസ് ജയസൂര്യൻ, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി അഡ്വ നോബിൾ മാത്യു, മേഖല പ്രസിഡന്റ്‌ എൻ ഹരി തുടങ്ങിയ നേതാക്കൾ പൊതുസമ്മേളനത്തിൽ സംസാരിക്കുമെന്നും നാരായണൻ നമ്പൂതിരി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.