പത്തനംതിട്ട: തപാൽ ഡിവിഷനിലെ ജിഡിഎസ് ജീവനക്കാർക്ക് അർഹതപ്പെട്ട ലീവ് നിഷേധിക്കുകയും അധികജോലി നിർബന്ധപൂർവം അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതിന് എതിരെ തപാൽ മേഖലയിലെ ജീവനക്കാരുടെ ശക്തമായ സംഘടനയായ എൻഎഫ്പിഇ (നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ്) യുടെ നേതൃത്വത്തിൽ നടക്കുന്ന സമരപരിപാടികളുടെ ഭാഗമായുള്ള ദ്വിദിന ഉപവാസ സമരം പത്തനംതിട്ട തപാൽ സുപ്രണ്ട് ഓഫീസിന് മുൻപിൽ ആരംഭിച്ചു.ഇന്നും നാളെയുമായി നടക്കുന്ന ഉപവാസ സമരത്തിന്റെ ആദ്യ ദിനം തപാൽ ജീവനക്കാരുടെയും ബഹുജനങ്ങളുടെയും വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയിൽ മറ്റൊരു തപാൽ ഡിവിഷനിലും നടപ്പിലാക്കാത്ത ഇത്തരമൊരു കരിനിയമം പത്തനംതിട്ട ഡിവിഷനിൽ നടപ്പിലാക്കിയതിൽ വൻ ഗൂഡലോചനയും മറ്റ് താല്പര്യങ്ങളും പത്തനംതിട്ടയിലെ തപാൽ അധികാരികൾക്ക് ഉണ്ട് എന്ന് എൻഎഫ് പിഇ നംതിട്ട നേതൃത്വം ആരോപിച്ചു. കേരള എൻജിഒ യൂണിയൻ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ജില്ലാ ലൈബ്രറി കൗൺസിലും മനുഷ്യത്വരഹിതമായ ഈ ഉത്തരവിനെതിരെ പ്രതികരിച്ചു.ജീവനക്കാരെ വെറും അടിമകളായി കാണുന്ന അധികാരികളുടെ തെറ്റായ നയങ്ങൾക്ക് എതിരെ സന്ധിയില്ലാത്ത സമരവുമായി മുന്നോട്ട് പോകുമെന്ന് P3 യൂണിയൻ ഡിവിഷണൽ സെക്രട്ടറി ജികെ മനോജ് പറഞ്ഞു.ജോൺ തോമസ്,സൂരജ്, ബിജു മഠത്തിലേത്ത്, റോഷൻ റോയ്,രജിത്,മധുകുമാർ ആശാ വി ദേവ് എന്നിവർ ഉപവസിച്ചു.കെ കെ ജഗദമ്മ, എസ് വിജയകുമാരി,വി എൻ വിലാസിനി,ബോബൻ കെ ജോർജ്, എംകെ സോമൻ, ഷാന്റി തോമസ്,അഭിജിത്, തോമസ് അലക്‌സ്, മനു മോഹൻ എന്നിവരും സമരത്തിന് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു