കൊച്ചി : വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ കാലോചിതവും ശാസ്ത്രീയവുമായി പുന:സംഘടിപ്പിക്കുക,ഗ്രൂപ്പ് വില്ലേജാഫീസുകളെ സ്വതന്ത്ര വില്ലേജുകളാക്കുക,വകുപ്പിലെ പൊതുജനസമ്പർക്കമുള്ള എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക,വില്ലേജ് ഓഫീസർ, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികകളുടെ പദവിയും ചുമതലയും ഉയർത്തി നിശ്ചയിക്കുക,പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക; ജില്ലയ്ക്കകത്തുള്ള പൊതുസ്ഥലം മാറ്റത്തിന് നടപടി സ്വീകരിക്കുക എന്നീ മുദ്രവാക്യങ്ങളുയർത്തി കളക്ട്രേറ്റിനു മുന്നിലും താലൂക്കാഫീസുകൾക്കു മുന്നിലും കേരള എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി.
വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ,ജില്ലാ സെക്രട്ടറി കെ.എ. അൻവർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ,ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, വൈ: പ്രസിഡന്റ് എൻ.ബി.മനോജ്, ജോ.സെക്രട്ടറിമാരായ പി.പി.സുനിൽ,ഡി.പി.ദിപിൻ, ട്രഷറർ കെ.വി.വിജു എന്നിവർ സംസാരിച്ചു.