കോട്ടയം : പുരാണിക് എൻസൈക്ലോപീഡിയയുടെ രചയിതാവും പ്രശസ്ത സാഹിത്യകാരനുമായ വട്ടം മാണിയുടെ അവതാരി വിപുലമായ പരിപാടികളോടു കൂടി നടത്തുവാൻ വെട്ടം മാണി ഫൗണ്ടേഷൻ തീരുമാനിച്ചു.
ജനുവരി 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി അധ്യാപക സഹ കരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫൗണ്ടേഷൻ ചെയർമാൻ കോട്ടയം ബാബുരാജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം മണർകാട് സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ഡോ. പുന്നൻ കുര്യൻ ഉദ്ഘാടനം ചെയ്യും.
ഉമ്മൻചാണ്ടി എം.എൽ.എ. ആശംസ സന്ദേശം നല്കും. ജില്ലാ പഞ്ചായത്ത് അംഗം നിബു ജോൺ, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, പഞ്ചായത്ത് അംഗം സി.എസ്.സുധൻ, അധ്യാപക സഹകരണ ബാങ്ക് പ്രസിഡന്റ് രാജു കുഴിവേലി, കെ.എൻ.ഡി.നമ്പൂതിരി തുടങ്ങിയവർ പ്രസംഗിക്കും. പുതുപ്പള്ളി പ്രകാശ് കോളേ ജിൽ വെട്ടം മാണിയോടൊപ്പം അധ്യാപകനായിരുന്ന കെ.എൻ.ഡി.നമ്പൂതിരിയെ യോഗത്തിൽ ആദരിക്കും.
മലയാളം വിദ്വാൻ സൗഹൃദസംഗമം
അതുല്യനായ സാഹിത്യകാരൻ എന്നതിനൊപ്പം വിദ്യാഭ്യാസ വിചക്ഷണൻ എന്ന നിലയിലും വെട്ടം മാണി മലയാളികൾക്കിടയിൽ പ്രശസ്തനായിരുന്നു. 1960 – 70 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പ്രകാശ് കോളേജ് (പുതുപ്പള്ളി) ലെ മലയാളം വിദ്വാൻ കോഴ്സ് കേരളമൊട്ടാകെ പ്രശസ്തി നേടിയിരുന്നു. ഇവിടെ നിന്നു പഠിച്ചിറങ്ങിയ ആയിരക്കിനു മലയാളം വിദ്വാൻ ബിരുദധാരികൾ കേരളത്തിലുടനീളം വിവിധ സ്കൂളുകളിൽ മലയാളം അധ്യാപകരായി സേവനമനുഷ്ടിച്ചി രുന്നു. സർവ്വീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന എല്ലാവരും 75 വയസ്സ് പിന്നിട്ടവരാണ്.
പുതുപ്പള്ളി പ്രകാശ് കോളേജിൽ നിന്ന് മലയാളം വിദ്വാൻ പഠിച്ച് പാസ്സായ സാഹിത്യ ബിരുദ ധാരികൾ അര നൂറ്റാണ്ടിന് ശേഷം വെട്ടം മാണി ജന്മശതാബ്ദിയാഘോഷദിനത്തിൽ ഒത്തുചേരുന്നു.
സംസ്ഥാത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളം വിദ്വാൻ ബിരുദധാരികൾ പങ്കെടുക്കുന്ന മലയാളം വിദ്വാൻ സൗഹാസംഗമം ജനുവരി 28 രാവിലെ 10 മുതൽ അധ്യാപക സഹകര ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എൽ.എ. ഉത്ഘാടനം ചെയ്യും. വെട്ടം മാണി സ്മരണിക, മലയാളം വിദ്വാൻമാരുടെ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി എന്നിവ പ്രകാശനം ചെയ്യും