തിരുവനന്തപുരം : സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണത്തിന് പിന്നാലെ അവരുടെ മുറിയിൽ നിന്ന് കാണാതായ വസ്തുക്കൾ കണ്ടെത്തി. നയന ഉപയോഗിച്ചിരുന്ന ബെഡ്ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. മ്യൂസിയം സ്റ്റേഷനിൽ സാധനങ്ങൾ കൂട്ടിയിട്ടിരുന്ന ഇടത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പൊലീസ് നടത്തിയ തെരച്ചിലിലാണ് വസ്തുക്കൾ കണ്ടെത്തിയത്. അതേസമയം മരണസംയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മ്യൂസിയം സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ കാണാതായത് വിവാദമായിരുന്നു. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവ മ്യൂസിയം പൊലീസിന് സൂക്ഷിക്കാൻ കോടതി കൈമാറിയിരുന്നു,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019 ഫെബ്രുവരി 23ന് രാത്രിയാണ് തിരുവനന്തപുരം വെള്ളയമ്ബലം ആൽത്തറ ജംഗ്ഷനിലെ വാടകവീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിയിക്കപ്പെടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു, കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്.
തുടർന്ന് കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുകയാണ്. അതേസമയം മരണത്തിന് ഒരാഴ്ച മുമ്ബ് നയനയ്ക്ക് മർദ്ദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. മർദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.