കോട്ടയം : കോട്ടയം കുമരകം സ്വദേശി കെ വി ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ സിപിഎമ്മിന് ലഭിക്കുന്നത് ഒന്നര പതിറ്റാണ്ട് കാത്തിരിപ്പിന് ശേഷമുള്ള പദവി. വനിതാ രംഗത്തെ പ്രവർത്തനങ്ങളിലുടെ പൊതു പ്രവർത്തന രംഗത്ത് കാലുറപ്പിച്ച ബിന്ദു കുമരകം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് .
സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിലൂടെയും തുടർന്ന് ഡി.വൈ.എഫ.ഐ യിലൂടെയും പൊതു പ്രവർത്തനം തുടങ്ങി. ഡി. വൈ. എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ മുഖ്യപ്രവർത്തന മേഖലയായി.ഇപ്പോൾ അസോസിയേഷൻ്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്.കുമരകം ഭവനനിർമ്മാണ സഹകരണ സംഘത്തിൻ്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1999 ൽ പള്ളം ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു. തുടർന്ന് കുമരകം ഗ്രാമപ്പഞ്ചായത്തിലേയ്ക്കും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭർത്താവ് ജോജി കൂട്ടുമ്മേൽ (കേരള ശാസ്ത്രസാഹിത്യ പരിഷത് ജനറൽ സെക്രട്ടറി) മകൾ: ജെ മേഘ (പ്രസ് അക്കാദമി വിദ്യാർഥിനി)