തിരുവല്ല: മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്ന ഇത്തരം മേളകൾ മതേതര ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ. ഹോർട്ടികൾച്ചർ ഡെവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പുഷ്പമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘർഷങ്ങളും കിടമത്സരങ്ങളും വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ മാനസ്സിക സംഘർഷം കുറയ്ക്കുവാനും എല്ലാവിധ ആളുകൾക്കും ഒത്തു കുടുവാനുള്ള മതേതര വേദിയാണ് ഇത്തരം പുഷ്പമേളകൾ . എല്ലാവരെയും ഒരുമിക്കുന്ന സ്നേഹ സൗഹ്രദ വേദിയാണിതെന്നും പ്രകൃതിയിലേക്ക് അടുക്കുവാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ്, ടി കെ സജീവ്, റോജി കാട്ടാശ്ശേരി, സാം ഈപ്പൻ, ഇ എ ഏലിയാസ്, ടി ജയിംസ്, ജയകുമാർ വളളംകുളം, ബിനു വി ഈപ്പൻ, സജി ഏബ്രഹാം, ജോസ് വി ചെറി, ബേബി സക്കറിയ ടൈറ്റസ് എന്നിവർ സംസാരിച്ചു.