തിരുവല്ല: ജനകീയാസൂത്രണം 2022 പദ്ധതി പ്രകാരം ഞങ്ങളും കൃഷിയിലേക്ക് – അടുക്കളത്തോട്ടം പ്രോജക്ട് പ്രകാരം നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും അടുക്കളത്തോട്ടം ആരംഭിക്കുക എന്ന ലക്ഷ്യത്തോടുകൂടി പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി അഞ്ചിനം പച്ചക്കറിയുടെ വിത്ത് അടങ്ങിയ കിറ്റ് (4000 കിറ്റ് ) വിതരണം ചെയ്യുന്നതിന്റെ ഗ്രാമപഞ്ചായത്തതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി പ്രസന്നകുമാരി ടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു . പ്രസ്തുത യോഗത്തിൽ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലേഷ് മങ്ങാട്ട്, തിരുവല്ല കൃഷി അസിസ്റ്റൻറ് ഡയറക്ടർ ജാനറ്റ് ഡാനിയൽ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെർളി ഫിലിപ്പ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി മോൾ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗിരീഷ് കുമാർ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വൈശാഖ് , ജിജോ ചെറിയാൻ, തോമസ് ബേബി, മായാ ദേവി, സന്ധ്യാ മോൾ, ശ്രീമതി. ഗ്രേസി അലക്സാണ്ടർ , കൃഷി ഓഫീസർ സുധീന്ദ്ര വൈ എസ്, കൃഷി അസിസ്റ്റന്റ് ജ്യോതി ആർ എസ് , കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.