വിജയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 ൽ സഞ്ജയ് ദത്ത് വില്ലൻ ആകുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥികരീച്ചത്. സഞ്ജയ് ദത്തിന്റെ ആദ്യ തമിഴ് ചിത്രമാണ് ഇത്.
Advertisements
മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ ഒരുക്കുന്ന ചിത്രമാണ് ദളപതി 67. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് സംഗീതസംവിധാനം നിർവഹിക്കുന്നു. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം.