പുതമണ്ണില്‍ നിന്നും കോഴഞ്ചേരിയിലേക്ക് ബസ് സര്‍വീസ് തുടങ്ങി

കോഴഞ്ചേരി : പുതമണ്ണില്‍ നിന്നും കോഴഞ്ചേരിയിലേക്ക് ബസ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. റാന്നി- കോഴഞ്ചേരി റൂട്ടില്‍ പുതമണ്‍ പാലത്തിന് ബലക്ഷയം സംഭവിച്ചതോടെ ഇതിലേയുള്ള വാഹനഗതാഗതം നിര്‍ത്തിവച്ചിരുന്നു. ബസുകള്‍ പുതുമണ്‍ അന്ത്യാളന്‍കാവ് വഴി സര്‍വീസ് നടത്തിയാല്‍ പത്ത് കിലോമീറ്റര്‍ ദൂരം അധികം സഞ്ചരിക്കേണ്ടിവരും. ജനങ്ങളുടെ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അടിയന്തരമായി ഇടപെട്ട് പുതമണ്‍ പാലത്തിന്റെ ഇരുകരകളിലേക്കും റാന്നിയില്‍ നിന്നും കോഴഞ്ചേരിയില്‍ നിന്നും ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് കളക്ടറോടും ആര്‍ടിഒയോയോടും ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതമണ്ണില്‍ നിന്നും കോഴഞ്ചേരിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചത്. ബസ് സര്‍വീസ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, ജോമോന്‍, അജയന്‍ എസ് പണിക്കര്‍, രവി കുന്നയ്ക്കാട്, എന്നിവര്‍ സംസാരിച്ചു.

Hot Topics

Related Articles