തിരുവല്ല: ഭക്ഷ്യവിഷബാധയെന്ന സംശയത്തെത്തുടര്‍ന്ന് തിരുവല്ല താലൂക്കിലെ പടിഞ്ഞാറൻ മേഖലയിലെ പശുക്കള്‍ ചികിത്സയില്‍. പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍, കുഴുവേലിപ്പുറം മേഖലകളിലാണ് കന്നുകാലികളിലാണ് രോഗബാധ കണ്ടു തുടങ്ങിയത്. കാലിത്തീറ്റയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിലാണ് ചികിത്സ.
ആലുംതുരുത്തി മണലിമുണ്ടകത്തില് ജഗന്നാഥന് പിള്ള, വേങ്ങല്‍ വായ്പൂപറമ്പില് രാമചന്ദ്രന് പിള്ള, സാജന് കണത്തറ, ചാലക്കുഴി തുമ്പയില്‍ അജിത്ത്, ആലുംമൂട്ടില്‍ ജെയിംസ് എന്നീ കര്‍ഷരുടെ പശുക്കളിലാണ് രോഗം കണ്ടത്. അടുത്തയിടെ വിതരണത്തിന് എത്തിയ കാലിത്തീറ്റയിൽ നിന്നാകാം വിഷാംശം ഉണ്ടായതെന്ന് പെരിങ്ങര മൃഗാശുപത്രി അധികൃതര്‍ പറഞ്ഞു. കോട്ടയം ജില്ലയിലും കന്നുകാലികള്‍ക്ക് കാലിത്തീറ്റയില്‍ നിന്ന് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റിരുന്നു.
ഭക്ഷ്യ വിഷബാധയെന്ന സംശയം: തിരുവല്ല താലൂക്കിലെ പടിഞ്ഞാറൻ മേഖലയിലെ പശുക്കള്‍ ചികിത്സയിൽ
Advertisements