കോട്ടയം : ഏറ്റുമാനൂരിന്റെ സമഗ്രവികസനം മുന്നിൽ കണ്ടുള്ള പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം പുതിയ പദ്ധതികൾകൂടി എത്തുമ്പോൾ മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ ഏറെ മുന്നേറാൻ സാധിക്കും.
ടൂറിസം മേഖലയിൽ മികച്ച വികസനപദ്ധതികൾ എത്താനും ബജറ്റിൽ ഉൾപ്പെടുത്തിയ ടൂറിസം ഇടനാഴിയിലൂടെ സാധിക്കും. തുക അനുവദിച്ചിരിക്കുന്ന പദ്ധതികൾക്ക് പുറമെ ആരോഗ്യ മേഖലയിലെയും , വിദ്യാഭ്യാസ മേഖലയിലും കുതിപ്പിന് ഉതകുന്ന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർഷിക മേഖലയിൽ റബർ സബ്‌സിഡിയും, തേങ്ങയുടെ വില ഉയർത്തിയ നടപടിയും കർഷകർക്ക് ആശ്വാസം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.