കോട്ടയം: കെ.എസ് കാലിത്തീറ്റ കഴിച്ച് കന്നുകാലികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാരണക്കാരായ കാലിത്തീറ്റ നിർമ്മാതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും, ക ന്നുകാലി ഉടമകൾക്ക് നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടും കർഷക മോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ യുടെ വേദഗിരി പ്ലാന്റിന് മുന്നിൽ ധർണ്ണ നടത്തി .
കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം ധർണ്ണാസമരം ഉദ്ഘാടനം ചെയ്തു.ബൈറ്റ്……. കർഷകമോർച്ച ജില്ലാ ട്രഷറർ മഹേഷ് താമരശ്ശേരി അധ്യക്ഷത വഹിച്ചു.മോർച്ച ജില്ലാ സെക്രട്ടറി ഷിജോ, ബിജെപി ജില്ലാ കമ്മിറ്റി അംഗം മനോജ്, ബിജെപി ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവൻ, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ, റബർ ബോർഡ് മെമ്പർ ജോർജുകുട്ടി, കർഷകമോർച്ച ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ഷിൻ ഗോപാൽ, കർഷക മോർച്ച ജില്ലാ കമ്മിറ്റി അംഗങ്ങളായ വിജയലക്ഷ്മി, മറ്റം രാധാകൃഷ്ണൻ, മോർച്ച തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കെ.എൻ വാസവൻ, മണ്ഡലം വൈസ് പ്രസിഡന്റ് തുളസീധരൻ എന്നിവർ സംസാരിച്ചു.