വേളൂർ പാറപ്പാടം ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 18 മുതൽ : ഉത്സവഫണ്ട് ഏറ്റുവാങ്ങി 

വേളൂർ: പാറപ്പാടം ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായുള്ള ആദ്യ ഉത്സവ ഫണ്ട് ഏറ്റുവാങ്ങൽ നടന്നു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങളിൽ ന്യൂറോ കൺസൾട്ടൻ്റും ഫിസിയോ തെറാപ്പിസ്റ്റുമായ ഡോ.സിറിൽ മാത്യു ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി.പി മുകേഷിന് നൽകി ആദ്യ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ നോട്ടീസ് പ്രകാശനം മലയാള സിനിമാ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയ്ക്ക് നൽകി, ഉപദേശകസമിതി സെക്രട്ടറി പി കെ ശിവ പ്രസാദ് ഉദ്ഘാടനം ചെയ്തു.         

Advertisements

ക്ഷേത്രാങ്കണത്തിൽവെച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി എ.കെ കേശവൻ നമ്പൂതിരി, ഉപദേശക സമിതി ജോ: സെക്രട്ടറി എൻ.ശശികുമാർ, എം.റ്റി സുരേഷ്, ഹരികുമാർ വി.എ, വിജീഷ് വിജയൻ, സുബാഷ് തെക്കേടം, സുഭദ്ര പവിത്രൻ, അനിതാ മോഹൻ, മുൻ ഉപദേശകസമിതി സെക്രട്ടറി മനോജ്, ധന്യാ സിറിൽ തുടങ്ങിയവരും, ക്ഷേത്ര ജീവനക്കാരും നിരവധി ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.

Hot Topics

Related Articles