കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 18 ന് നടക്കും. രാവിലെ നാലിന് നിർമ്മാല്യദർശനം, അഭിഷേകം. രാവിലെ ഒൻപതരയ്ക്ക് ജലധാര, ക്ഷീരധാര, നവകം. രാവിലെ 11 ന് കളഭാഭിഷേകം (മഹാദേവനും വടക്കുംനാഥനും. തുടർന്ന് ചതുശതം, വൈകിട്ട് അഞ്ചരയ്ക്ക് പ്രദോഷപൂജ. വൈകിട്ട് ആറിന് ദീപാരാധന. വൈിട്ട് ഏഴു മുതൽ ഒൻപത് വരെ തിരുനക്കര ശ്രീമഹാദേവന്റെ സ്വയംഭൂദർശനം. രാത്രി ഒൻപതു മുതൽ ഘൃതധാര. രാത്രി 12 ന് ശിവരാത്രി വിളക്ക് എഴുന്നെള്ളിപ്പ്. ക്ഷേത്രം ഊട്ടുപുരയിൽ രാവിലെ എട്ടു മുതൽ തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ബില്യദളാർച്ചന. ഉച്ചയ്ക്ക് 12 ന് ശിവരാത്രി പ്രാതൽ. ശിവരാത്രി മണ്ഡപത്തിൽ വൈകിട്ട് അഞ്ചു മുതൽ തിരുനക്കര ശ്രീമഹാദേവ ഭജന സംഘം, വൈകിട്ട് ഏഴു മുതൽ ഭജനമഞ്ജരി ബ്രാഹ്മണസമൂഹ വനിതാ വിഭാഗം. രാത്രി എട്ടര മുതൽ ഭക്തിഗാനമേള.