മല്ലപ്പള്ളി : പൂർവ്വ പിതാക്കന്മാർ കാണിച്ചു തന്ന ദൈവ സ്നേഹത്തിന്റെ വഴിയിൽ ദൈവത്തോട് ചേർന്ന് നടക്കുവാൻ നമ്മുടെ തലമുറകളെ പരീശീലിപ്പിക്കണമെന്ന് അഭിവന്ദ്യ സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത. എൺപതാമത് കല്ലൂപ്പാറ ഓർത്തഡോക്സ് കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.
തിരുവചനപഠനം ജീവിതത്തിൽ ശീലമാക്കണം. തിരുവചനം കുഞ്ഞുങ്ങളെ പഠിപ്പിക്കുവാൻ പ്രാപ്തരാക്കണം. കാലികപ്രസക്തമായ ഉദാഹരണങ്ങൾ ആശയം മനസിലാകത്തക്ക രീതിയിൽ വ്യാഖ്യാനമായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
അഭിവന്ദ്യ സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. ഡോ. യൂഹാനോൻ മാർ ക്രിസ്റ്റോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോൺ മാത്യു, ഫാ. സാജു ജേക്കബ്, ഫാ. സി. കെ കുര്യൻ, ഫാ. പി.കെ.ഗീവർഗീസ്, ഫാ. വർഗീസ് ജോൺ , ഫാ. തോമസ് പാറക്കടവിൽ , ഫാ. അനൂപ് വർഗീസ്, വിജോയി പുത്തോട്ടിൽ എന്നിവർ സംസാരിച്ചു.