തിരുവല്ല : നികുതി ഭീകരത, വിലക്കയറ്റം, യുവജന വഞ്ചനയും സൃഷ്ടിച്ച, സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്‌ജറ്റ് കോപ്പി കത്തിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബെൻസി അലക്സ്, അരുൺ പി അച്ചൻകുഞ്ഞ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം കെ സുഭാഷ് കുമാർ, മനോജ് കവിയൂർ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അനീഷ് കെ മാത്യു, ബെന്റി ബാബു, മുന്ന വസിഷ്ടൻ, ജേക്കബ് ബോണി വർഗീസ്, നൗഷാദ് മറ്റത്തിൽ, റിദേഷ് ആന്റണി, ടോണി ഇട്ടി, സിബിൻ കുഴിക്കാല, മിഥുൻ എം ദാസ്, നിധിൻ കൊല്ലകുഴി, ലിനോജ് പനക്കൽ, അബു എബ്രഹാം എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
Advertisements