കേരള ബഡ്ജറ്റ് ജനത്തെ ദയാവധം നടത്താൻ : പാലായിൽ പ്രതിഷേധവുമായി ബിജെപി 

കോട്ടയം :  കേരള ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റ് ജനദ്രോഹപരവും പൊതുജനത്തെ കൊള്ള അടിയ്ക്കുന്നതുമാണ്. സർവ്വ മേഖലയിലും വിലക്കയറ്റത്തിന് കാരണമാകുന്ന ഇന്ധന വിലയിൽ ഏർപ്പെടുത്തിയ സെസ്സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി പാലായിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ജനറൽ സെക്രട്ടറിമാരായ അഡ്വ ജി അനീഷ് പി.ആർ. മുരളിധരൻ, ആർ.ശങ്കരൻ കുട്ടി, ജയൻ കരുണാകരൻ, ശുഭ സുന്ദർരാജ്, ജയൻ കരുണാകരൻ, ഗിരിജ ജയൻ, ദിപു മേതിരി, സുരേഷ്കുമാർ,സതീഷ് ജോൺ തോട്ടപ്പള്ളി, നന്ദകുമാർ പാലക്കുഴ തുടങ്ങിയവർ നേതൃത്വം  നൽകി. 

Advertisements

Hot Topics

Related Articles