അർത്തുങ്കൽ മൽസ്യ ബന്ധന തുറമുഖത്തിന് കേന്ദ്ര അനുമതി ലഭിച്ചു: കൃഷി മന്ത്രി പി.പ്രസാദ്

ചേർത്തല: അർത്തുങ്കൽ മൽസ്യ ബന്ധന തുറമുഖത്തിന്റെ ശേഷിക്കുന്ന പ്രവർത്ഥികൾക്കായി 161 കോടി രൂപയുടെ പദ്ധതി രൂപരേഖ നബാർഡിന്റെ എഫ് ഐ ഡി എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രനുമതി ലഭിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള സി ഐ സി ഇ എഫ് എന്ന ഏജൻസിയുടെ സാങ്കേതിക പഠന റിപ്പോർട്ട് അംഗീകരിച്ചാണ് ജനുവരി 11 ൽ  നടന്ന സി എ എം സി മീറ്റിംഗിൽ കേന്ദ്രാനുമതിബലഭിച്ചത്. 

Advertisements

കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ഫെബ്രുവരി രണ്ടിലെ ഉത്തരവ് പ്രകാരം 150 കോടിയുടെ കേന്ദ്ര അംഗീകാരം കിട്ടി. സംസ്ഥാന സർക്കാരിൽ നിന്നും വിശദ പദ്ധതി രേഖയും മറ്റു വിശദാംശങ്ങളും നാമമാത്ര പലിശയിൽ ദീർഘകാല വായ്പ ലഭിക്കുന്നതിന് നബാർഡിൽ സമർപ്പിക്കേണ്ടതുണ്ട്. അതിലേക്കായുള്ള വിശദപദ്ധതി രൂപരേഖ, സ്റ്റാറ്റ്യൂട്ടറി ക്ലിയറൻസ്, സ്ഥല ലഭ്യത സർട്ടിഫിക്കറ്റ് എന്നിവ ഫിഷറീസ് വകുപ്പ് മുഖേന ധനകാര്യ വകുപ്പിൽ സമർപ്പിച്ചിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർച്ച് ഓടുകൂടി ടെൻഡർ നടപടികളിലേക്ക് കടക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായി കൃഷി മന്ത്രി പറഞ്ഞു. തുറമുഖത്തിലെ തെക്കേ പുലിമൂട്ടിന്റെ 700 മീറ്റർ നീളവും വടക്കേ പുലിമുട്ടിന്റെ 190 മീറ്റർ നീളവുമാണ് ഇനി പൂർത്തീകരിക്കാൻ ഉള്ളത്. കൂടാതെ ലേല ഹാൾ, മത്സ്യബന്ധന യാനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിശാല പദ്ധതിയാണിത്. സംസ്ഥാന തുറമുഖ എഞ്ചിനീയറിങ് വകുപ്പിനാണ് നിർവഹണ ചുമതല. തീരദേശത്തിന്റെ ദീർഘകാല കാത്തിരിപ്പിന് ഇതോടെ അവസാനമായതായി കൃഷിമന്ത്രി പറഞ്ഞു.

Hot Topics

Related Articles