തർക്കത്തിലിരുന്ന സ്ഥലത്ത് ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചു; തർക്കത്തിന് ഒടുവിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

കോട്ടയം: അയൽവാസികൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സ്ഥലത്ത് ചപ്പു ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. അയ്മനം മര്യാത്തുരുത്ത് ബ്രഹ്മാലയത്തിൽ ദേവരാജനെയാണ് (73) അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി ഉയർന്നത്. വെട്ടേറ്റ ദേവരാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

തിങ്കളാഴ്ച രാവിലെ കുടയംപടി മര്യാത്തുരുത്തിലായിരുന്നു അക്രമം. അയൽവാസികൾ തമ്മിൽ മുൻപ് വഴിയെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇവിടെ ദേവരാജൻ രാവിലെ ചപ്പുചവറുകൾ കത്തിക്കുകയായിരുന്നു. ഈ ചപ്പു ചവറുകൾ കത്തിച്ചതിനെച്ചൊല്ലി അയൽവാസിയുമായി തർക്കമുണ്ടായി. തുടർന്ന്, അയൽവാസി കൈക്കോടാലിയുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് പരിക്കേറ്റ ദേവരാജിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ദേവരാജിനെ ആക്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Hot Topics

Related Articles