രണ്ടാം പിണറായി സർക്കാർ ബഡ്ജറ്റിലൂടെ പാവങ്ങളെ വഞ്ചിച്ചു: പി സി തോമസ്

കോട്ടയം: അഴിമതികിറ്റ് കൊടുത്ത് കേരളത്തിലെ പാവങ്ങളെ പറ്റിച്ച് അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബഡ്ജറ്റിലുടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആക്കം കൂട്ടിയിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആരോപിച്ചു.

Advertisements

കേരളത്തിലെ ജനങ്ങൾക്ക് അഴിമതി കിറ്റ് അല്ല വേണ്ടതെന്നും വിലക്കയറ്റത്തിൽ നിന്നും മോചനമാണ് വേണ്ടതെന്നും പി.സി.തോമസ് പറഞ്ഞു.
ആർഭാടം ഒഴിവാക്കി ചെലവ് ചുരുക്കി ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
പെട്രോൾ ഉൽപ്പന്നങ്ങൾക്കും കുടിവെള്ളത്തിനും വൈദ്യുതിക്കും അധിക സെസ്സ് ഏർപ്പെടുത്തിയും , ഭൂമിയുടെ താരിഫ് വില 20 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്ത സർക്കാർ നിലപാട് കടുത്ത വഞ്ചനയാണെന്നും പി.സി.തോമസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടതു സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം മുഖ്യ പ്രസംഗം നടത്തി. കേരള കോൺഗ്രസ് വൈസ് ചെയർമാൻ കെ എഫ് വർഗീസ്, വി ജെ ലാലി, ജയിസൺ ജോസഫ്, ജോസ്‌മോൻ മുണ്ടക്കൽ, റോസമ്മ സോണി, മാത്തുക്കുട്ടി പ്ലാത്താനം, ചെറിയാൻ ചാക്കോ, ജോർജ്കുട്ടി മാപ്പിളശേരിൽ, അജിത്ത് മുതിരമല, സന്തോഷ് കാവുകാട്ട്, ശശിധരൻ നായർ ശരണ്യാ, തോമസ് കണ്ണന്തറ, തോമസ് ഉഴുന്നാലിൽ, സാബു പ്ലാത്തോട്ടം, ആപ്പാഞ്ചിറ പൊന്നപ്പൻ, ജോയി ചെട്ടിശ്ശേരി, സി.ഡി.വൽസപ്പൻ, ചന്ദ്രശേഖരൻ നായർ, കുഞ്ഞുമോൻ ഒഴുകയിൽ, കുര്യൻ പി കുര്യൻ, ജോർജ് പുളിങ്കാട്, എ.സി. ബേബിച്ചൻ, സി വി തോമസുക്കുട്ടി, പി സി പൈലോ, ജയിംസ് ജോസ് നിലപ്പനകൊല്ലിൽ, മത്തച്ചൻ പുതിയിടത്തു ചാലിൽ, എ ബി പൊന്നാട്ട്, മനീഷ് ജോസ്, നോ യൽ ലൂക്ക് ,ജോഷി വട്ടക്കുന്നേൽ, മാർട്ടിൻ കോലടി, ലിറ്റോ പാറേക്കാട്ടിൽ, ജോസ് കുഴികുളം, മത്തച്ചൻ അരിപറമ്പിൽ, ലാൽജി മാടത്താനികുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

ധർണ്ണക്ക് ശേഷം കേരളത്തിലെ ജനങ്ങൾക്ക് വിതരണം ചെയ്ത നിലവാരമില്ലാത്ത കിറ്റിന് പകരം ക്വാളിറ്റിയുള്ള സാധനങ്ങൾ ഉൾപ്പെടുത്തിയ കിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കുന്നതിനായി ജില്ലാ കളക്ടറുടെ ഓഫീസിന് മുമ്പിൽ എത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

Hot Topics

Related Articles