ജനദ്രോഹ ബജറ്റ് : അയ്മനത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി 

അയ്മനം: പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തി കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും, നെൽ കർഷകരോടുള്ള വഞ്ചനയ്ക്കും എതിരെ കെ പി സി സി യുടെ ആഹ്വാന പ്രകാരമുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായി  അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  അയ്മനം ജംഗ്ഷനിൽ നിന്നും കുടയംപടിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.

Advertisements

മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു. ഡി സി സി  വൈസ് പ്രസിഡന്റ് അഡ്വ. ജി ഗോപകുമാർ പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു. എം പി ദേവപ്രസാദ്, ശിവരാജ പണിക്കർ, ജയിംസ് പാലത്തൂർ, രാജേഷ് പതിമറ്റം, ഒളശ്ശ ആന്റണി, ബിജു ജേക്കബ്, രാജുമോൻ വി കെ, ജേക്കബ് കുട്ടി, രാജീവ് കെ സി, ജോസ് മാത്യു, ത്രേസ്യാമ്മ ചാക്കോ, ലാവണ്യ എസ്., കുഞ്ഞുമോൻ പള്ളിക്കണ്ടം, ആഷ്‌മി ബിനു എന്നിവർ പ്രസംഗിച്ചു. ജയസുനു, ജിമ്മി കാച്ചപ്പള്ളി, ഗോപിനാഥൻ മണവത്ത്, ഉണ്ണിയച്ചൻ, ജോൺ  ഏബ്രഹാം, അശോകൻ ഇ കെ,  കുഞ്ഞ് മഞ്ചയിൽ, ശശിധരൻ കെ പി എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles