തിരുവല്ല: ഗവി കാണുവാന്‍ എടത്വാ ഡിപ്പോ അവസരമൊരുക്കുന്നു. പച്ച പുതപ്പണിഞ്ഞ മലനിരകളും , കളകളാരവം മുഴക്കുന്ന അരുവികളും , ഇതിനെല്ലാം ഇടയില്‍ തങ്ങളുടെ ആഹാരം തേടി അലയുന്ന വന്യമൃഗങ്ങളും..മനുഷ്യന്റെ കരവിരുതില്‍ പിറന്ന ഡാമുകളും. അങ്ങനെയങ്ങനെ പോകുന്നു ഗവിയാത്രയിലെ കാഴ്ചകള്‍. ആങ്ങമുഴിയിൽ നിന്ന് വന മേഖലയിലേക്ക് പ്രവേശിക്കുന്നതോടെ തന്നെ കാലവസ്ഥയും കാഴ്ചകളും വന്യമായിത്തുടങ്ങും.
കെ എസ്സ് ഇ ബി യുടെ കീഴിലുള്ള എട്ട് ഡാമുകളുണ്ട് ഈ കാട്ടു പാതയോരങ്ങളിൽ. അതിൽ അഞ്ചെണ്ണം നമുക്ക് കാണാൻ കഴിയും. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ച. ശുദ്ധ വായു ശ്വസിച്ചും കൊണ്ടൊരഞ്ചര മണിക്കൂർ നേരത്തെ യാത്ര. സ്വന്തം വണ്ടിയുമായി പോകുന്നതിനേക്കാൾ നല്ലത് ആനവണ്ടിയാണ്. ഇടുങ്ങിയ റോഡിലൂടെയുള്ള ഡ്രൈവിംഗില്‍ തീർച്ചയായും നല്ല ശ്രദ്ധ വേണം. അത് കാനനക്കാഴ്ച്ചകൾ ആസ്വദിക്കുന്നതിനൊരു തടസ്സം തന്നെയാണ് .
കാട് കഴിയുന്നത് ഇടുക്കി ജില്ലയിലെ വള്ളക്കടവിലാണ്. അവിടുന്ന് അല്പം കൂടി മുന്നോട്ട് പോയാൽ വണ്ടിപ്പെരിയാറായി. തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു നഗരം. ക്യാമറക്കണ്ണിൽ ആ സൗരഭ്യത്തിന്റെ ഒരു ശതമാനം പോലും പകർത്താന് സാധ്യമല്ല. പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത് .
പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ നിന്നു ഫോട്ടോയെടുക്കുവാനും , പ്രകൃതി ഭംഗിയാസ്വദിക്കുവാനുമുളള അവസരവും ലഭിക്കും
ആങ്ങമൂഴി ചെക്ക്പോസ്റ്റ്
മൂഴിയാര്‍ ഡാം
അപ്പർ മൂഴിയാര്‍
പെന്‍സ്റ്റോക്ക്
വ്യൂ പോയിന്റ്
കക്കി ഡാം
ആനത്തോട് ഡാം
പമ്പ ഡാം
ഗവി
ഗവി ഡാം
പുല്ലുമേട് റോഡ്
വള്ളക്കടവ്
വണ്ടിപ്പെരിയാര്‍
പരുന്തുംപാറ
കെ എസ് ആർ ടി സി
ബഡ്ജറ്റ് ടൂറിസം സെല്‍,
എടത്വ ഡിപ്പോ.
9846475874, 9947059388.