കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഏഴ് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഊരാശാല, മരിയൻ സെൻറർ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 12.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ വർക്കുള്ളതിനാൽ വെള്ളറ പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മക്രോണി നമ്പർ വൺ, ഹെന്നൈക്സ എന്നീ ട്രാൻസ്ഫോമറുകൾ രാവിലെ 9 മണി മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെന്നാമറ്റം , പുളിമൂട് , കിസാൻ കവല, ജയാ കോഫീ , മാച്ച്ഫാക്ടറി , അച്ചൻപടി ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള പട്ടാണിച്ചിറ, മുട്ടത്തുപടി ,
പുതുച്ചിറ,എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 11 ടച്ചിംഗ് വർക്കു മായി ബന്ധപ്പെട്ട് ഫലാഹിയ , ഉറവ കോളനി , സൗപർണ്ണിക , ഉറവ കമ്പനി , സദനം മൈത്രി നഗർ , അക്ഷര നഗർ , പാറാട്ട് അമ്പലം , ശ്രീശങ്കര ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന വടക്കേടം, വടക്കേടം ടവർ, ടോംസ് കോളേജ്, പോളിടെക്നിക് ,എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5 :30 വരെ ചിറകണ്ടം, പട്ടേട്ട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവി കൂട് ഭാഗത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും.
പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തിടനാട് കുരിശ്, തിടനാട് ടൗൺ, തിടനാട് അമ്പലം, കുന്നുംപുറം എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ വർക് ഉള്ളതിനാൽ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം , ഒറ്റയീട്ടി, ചാത്തപ്പുഴ, മംഗളഗിരി, ഐരാറ്റുപാറ ,തീക്കോയി ടൗൺ,ബിഎസ്എൻഎൽ, ടിടിഎഫ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.