കൂരോപ്പട പുളിമൂട്ടിൽ പുരയിടത്തിന് തീ പിടിച്ചു ; തീ ആളിപ്പടർന്നത് വേങ്ങന്താനങ്കാരുടെ പുരയിടത്തിൽ ; രക്ഷാ പ്രവർത്തനവുമായി പാമ്പാടി ഫയർ ആന്റ് റെസ്ക്യൂ ടീം

കൂരോപ്പട : കൂരോപ്പട ചെന്നാമറ്റം പുളിമൂട്ടിൽ പുരയിടത്തിന് തീ പിടിച്ചു. പുളിമൂട്ടിൽ നിന്ന് കോത്തല റൂട്ടിൽ വേങ്ങന്താനങ്കാരുടെ പുരയിടത്തിലാണ് തീപിടുത്തമുണ്ടായത്.
ചൊവ്വ ഉച്ച കഴിഞ്ഞ് 3.15 ഓടെയായിരുന്നു സംഭവം. പാമ്പാടി ഫയർ ആന്റ് റെസ്ക്യൂ ടീം സ്ഥലത്തെത്തി തീ അണയ്ക്കുവാനുള്ള ശ്രമത്തിലാണ്.

Advertisements

സംഭവമറിഞ്ഞ് പ്രദേശവാസികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതോടെ പാമ്പാടി ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. പാമ്പാടിയിൽ നിന്ന് 2 ഫയർ ആന്റ് റെസ്ക്യൂ ടീമാണ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .

Hot Topics

Related Articles