കടപ്പൂർ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി 

കടപ്പൂർ :  ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവ ത്തിന്റെ കൊടിയേറ്റ് നടന്നു. സാംസ്‌കാരിക സമ്മേളനം മീനച്ചിൽ യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി സനീഷ് വൈക്കം, മേൽശാന്തി രാജേഷ് വൈക്കം എന്നിവരുടെ മുഖ്യകാർമികത്വംത്തിൽ ശാഖ പ്രസിഡന്റ്‌ ഷാജി ദിവാകരൻ കൊടിയേറ്റ് നിർവഹിച്ചു.

Advertisements

തുടർന്ന് പ്രസിദ്ധ ചിത്രകാരൻ സനോജ് പീതാംബരന്റെ ചിത്രപ്രദർശനം- കടപ്പൂരിന്റെ ഗ്രാമഭംഗി ചിത്രങ്ങളിലൂടെ എന്ന പ്രോഗ്രാമും നടന്നു.  പ്രസാദ ഊട്ടിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 8 ന് വൈകിട്ട്  5 ന് ഗുരുദേവ സർവൈശ്വര്യ പൂജയും സ്വയമേവ പുഷ്പാഞ്ജലിയും. 7.30 ന് നടക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും. യൂണിയൻ കൺവീനർ എം. ആർ.ഉല്ലാസ് മുഖ്യാതിഥി ആയിരിക്കും. 8:30ന് ഗാനമേള.

 9 ന് ഉച്ചകഴിഞ്ഞ് 3.30 ന് വിവിധ ദേശങ്ങളിൽ നിന്നുള്ള കുടുംബയൂണിറ്റുകളുടെ ഘോഷയാത്ര കൂടല്ലൂർ ബാങ്ക് ജംഗ്ഷനിൽ നിന്നും 6 ന് പിണ്ടിപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയിൽ എത്തി ഇവിടെ നിന്നും പുറപ്പെടുന്ന ഘോഷയാത്ര രാത്രി 8 ന് ശ്രീനാരായണ ഗുരുദേവ മന്ദിരത്തിൽ എത്തിച്ചേരും. 9.15 ന് മഹാപ്രസാദഊട്ട്, 10 ന് നാടൻപാട്ടും ദൃശ്യാവിഷ് കാരവും ചടങ്ങുകളോടെ പ്രതിഷ്ഠ മഹോത്സവം സമാപിക്കും.

Hot Topics

Related Articles