സെൻട്രൽ ബാങ്ക് പെരുമ്പനിച്ചി ശാഖയിൽ വനിതാ  ജീവനക്കാരിക്ക്  നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എഐബിഇഎ പ്രതിഷേധം സംഘടിപ്പിച്ചു 

കോട്ടയം:  സെൻട്രൽ ബാങ്ക് പെരുമ്പനച്ചി ശാഖയിൽ വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത  മാനേജരുടെ കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ച് എഐബിഇഎ ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ജീവനക്കാരിയെ  വീട്ടിൽ പോകാൻ അനുവദിക്കാതെയും, ശാഖക്കുള്ളിൽ  ഇടപാടുകാരുടെ മുൻപിൽ വെച്ച്  മോശം വാക്കുകൾ ഉപയോഗിക്കുകയും, മാനേജരും മറ്റ് ഉന്നത ഓഫീസർമാരും മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പരാതി. 

Advertisements

സിബിഐ പെരുമ്പനച്ചി ശാഖയുടെ മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം യുഎഫ്ബിയു കോട്ടയം ജില്ലാ കൺവീനർ സ. ജോർജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എഐബിഇഎ ജില്ലാ സെക്രട്ടറി ഹരി ശങ്കർ എസ്, ജില്ലാ വൈസ് ചെയർമാൻ വിജയ് വി.ജോർജ്, സിബിഐഇയു ഓർഗനൈസിംഗ് സെക്രട്ടറി അനിൽകുമാർ എൻ, മെറിൻ അക്കാ ജോൺ  തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles