പത്തനംതിട്ട : ഇടതു പക്ഷസർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ കിട്ടാനുള്ള കുടിശ്ശിക ഒരു ശതമാനം പോലും തരാതെ പെൻഷൻ കാരെ വീണ്ടും വഞ്ചിച്ചിരിക്കുകയാണന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ്സ് പെൻഷനേഴ്സ് അസോസിയേഷൻ നടത്തിവരുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ 3ാം ദിവസത്തെ ധർണ്ണ പത്തനംതിട്ട മിനി സ്റ്റേഷന്റെ മുൻപിൽ കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.
Advertisements
യോഗത്തിൽ രക്ഷാധികാരി ജോൺ മാമ്പാറ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ പി.എ. മീരാ പിള്ള ,എം.പി മോഹനൻ , കെ.ജി റെജി, കെ ഹാഷിം ,അജയൻ ,പി വേലായുധൻ, പി.ജി. ഗീവർഗീസ്, മുഹമ്മദ് സലിം, ഗീവർഗീസ്, എം.വി കോശി. എന്നിവർ പ്രസംഗിച്ചു.