തിരുവല്ല : പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി തുക വിതരണം ഇനി മുതൽ തപാൽ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലൂടെയും. ചെറുകിട കർഷകരുടെ അക്കൗണ്ടിലേക്ക് വർഷം 6000 രൂപ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണിത്. കിസാൻ സമ്മാൻ നിധിയുടെ 13-ാം ഗഡു ഫെബ്രുവരി 15 ന് വിതരണം തുടങ്ങും. ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതിനാൽ തുക ലഭിക്കാത്തവർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താനാവുക. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി ആധാർ ബന്ധിപ്പിച്ച് സേവിങ്സ് അക്കൗണ്ട് തുറക്കുവാൻ കേന്ദ്ര കൃഷിവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. അക്കൗണ്ട് തുടങ്ങുന്നതിനായി ആധാർ നമ്പറും മൊബൈൽ ഫോണുമായി പോസ്റ്റ്മാനെയോ അടുത്തുള്ള പോസ്റ്റോഫീസുമായോ ബന്ധപ്പെടുക.